മെൽബൺ: ഒരു മലയാള സിനിമയ്ക്ക്‌ കിട്ടാവുന്ന ഏറ്റവും വലിയ റിലീസോടെ ഓസ്‌ട്രേലിയയിൽ എത്തിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിലും നിറഞ്ഞാടുന്നു. ഓസ്‌ട്രേലിയയിൽ വാരാന്ത്യ ഷോകൾ മിക്ക സ്ഥലങ്ങളിലും നേരത്തെ തന്നെ ഹൗസ്ഫുൾ ആകുന്ന കാഴ്ച്ചയാണ് കാണുന്നത്. മലയാള സിനിമയ്ക്ക് അത്ര വലിയ സ്വീകാര്യത ലഭിക്കാത്ത സ്ഥലങ്ങൾ കൂടിയായ ഓസ്‌ട്രേലിയയിലും ന്യൂസിലാൻ്റിലും ഭ്രമയുഗത്തിന് ലഭിക്കുന്ന സ്വീകാര്യത കണ്ട് ഞെട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഓവർ സീസ് സിനിമയുടെ അനുബന്ധ മേഖലയിലുള്ളവർ. അമ്പതോളം തിയേറ്ററുകളിൽ ഓസ്‌ട്രേലിയയിലും പതിനേഴു തിയേറ്ററുകളിൽ ന്യൂസിലാൻ്റിലും ചിത്രം പ്രദർശിപ്പിക്കുണ്ട്.അതേസമയം, സിനിമയ്ക്ക്‌ പിന്തുണയുമായി നിരവധി മലയാളി സംഘടനകളും പ്രസ്ഥാനങ്ങളും രാജ്യമെമ്പാടുമായി രംഗത്തുണ്ട്. മെൽബൺ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇൻ്റർനാഷണൽ, ക്യൂൻസ് ലാൻഡ് ആസ്ഥാനമായ ഗോൾഡ് കോസ്റ്റ് നൈറ്റ്സ്, ക്യാൻബറ ആസ്ഥാനമായ പ്രിൻ്റ് ആൻഡ് സൈൻ, ടാസ്മാനിയയിലെ ഹോബാർട്ട് മലയാളി അസോസിയേഷൻ, ഡാർവിനിലെ ഡാർവിൻ മലയാളി അസോസിയേഷൻ, പെർത്തിലെ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ,സിഡ്‌നി ആസ്ഥാനമായ മെട്രോ മലയാളം തുടങ്ങി ആസ്‌ട്രേലിയയിലെ മലയാളി പ്രസ്ഥാനങ്ങൾ സിനിമയുടെ പ്രചാരണത്തിൽ വലിയ പങ്ക് വഹിച്ചുവെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റാർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. സതേൺ സ്റ്റാർ ഇന്റർനാഷണൽ ആണ് ചിത്രം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here