റേഷൻ കട ലൈസൻസ്: ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കമെന്നു കമ്മിഷൻ ശുപാർശ

സംസ്ഥാനത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനു കീഴിൽ റേഷൻ കടകൾ അനുവദിക്കുമ്പോൾ ഭിന്നശേഷി അവകാശ നിയമം നിലവിൽ വന്ന 2017 ഏപ്രിൽ 19 മുതലുള്ള നാലു ശതമാനം തൊഴിൽ സംവരണം കണക്കാക്കി വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കുകൂടി ലൈസൻസ് അനുവദിക്കുന്നതിനുള്ള ഉത്തരവു പുറപ്പെടുവിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ സർക്കാരിനു ശുപാർശ നൽകി. റേഷൻ കടകൾ അനുവദിക്കുമ്പോൾ ഭിന്നശേഷിക്കാർക്ക് യാതൊരു സംവരണവും ഏർപ്പെടുത്തുന്നില്ലെന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു ശുപാർശ.

Spread the love

Leave a Reply

Your email address will not be published.

You may have missed

Translate »