ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പി.​സി. ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ചു

കോ​ട്ട​യം: ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ചു. പി.​സി. ജോ​ര്‍​ജി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ തൃ​ശൂ​രി​ല്‍ നി​ന്നു​മാ​ണ് ബി​ഷ​പ് എ​ത്തി​യ​ത്. പി.​സി. ജോ​ര്‍​ജും ഭാ​ര്യ​ ഉഷ  ജോ​ര്‍​ജു​മാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്. കേ​സി​ൽ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ ത​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​രോ​ടും ബി​ഷ​പ്പ് ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം പി.​സി. ജോ​ർ​ജി​നെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തി​യ​ത്.

ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ ബി​ഷ​പ് അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ അ​ഞ്ച് മി​നി​ട്ട് ചി​ല​വ​ഴി​ച്ചു. പി​ന്നീ​ട് ഭ​ര​ണ​ങ്ങാ​ന​ത്തെ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ പ​ള്ളി​യും അ​ദ്ദേ​ഹം അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »