റബർ നിയമം പിൻവലിക്കണം: സിപിഐ എം

കോട്ടയം :കർഷകദ്രോഹമായ നിർദിഷ്‌ട റബർ നിയമം പിൻവലിക്കണമെന്ന്‌ സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.റബർ വ്യവസായികോൽപ്പന്നമായി കണക്കാക്കിയതുകൊണ്ട്‌ കൃഷിക്കുള്ള സഹായം ലഭിക്കുന്നില്ല. യുക്തിക്ക്‌ നിരക്കാത്ത ഈ നിലപാട് കേന്ദ്രം തിരുത്തണം. റബർ കർഷകർക്ക്‌ കൂടുതൽ വിനാശകരമായ നിർദിഷ്‌ട റബർ പ്രൊമോഷൻ ആൻഡ്‌ ഡെവലപ്‌മെന്റ്‌ എന്ന കരട്‌ നിയമം പിൻവലിക്കണം. കേന്ദ്രസർക്കാർ നിശ്‌ചയിച്ച കുറഞ്ഞ വിലയിൽ താഴെയോ കൂടിയ വിലയിലും കൂട്ടിയോ വിറ്റാൽ ഒരുവർഷം വരെ തടവും പിഴയും എന്ന വ്യവസ്ഥവരെ കരട്‌ നിയമത്തിലുണ്ട്‌. റബർ മേഖല വ്യവസായികൾക്ക്‌ അടിയറവയ്‌ക്കുന്നതാണ്‌ ഈ നിയമം.  2014 ലെ റബർ ബോർഡ്‌ കണക്കനുസരിച്ച്‌ ഒരു കിലേയ്‌ക്ക്‌ 172 രൂപയാണ്‌ ഉൽപാദന ചെലവ്‌. ഡോ. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടനുസരിച്ച്‌ താങ്ങുവില 250 രൂപ കിട്ടേണ്ടതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പ്രൊഫ. ആർ നരേന്ദ്രനാഥ്‌ പ്രമേയം അവതരിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »