തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം 27-നു കൊടിയേറി ഫെബ്രുവരി ഒന്നിനു ആറാട്ടോടുകൂടി സമാപിക്കും

മുക്കൂട്ടുതറ : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം 27-നു കൊടിയേറി ഫെബ്രുവരി ഒന്നിനു ആറാട്ടോടുകൂടി സമാപിക്കും 27-ന് പുലർച്ചെ നാലിന് ഹരിനാമകീർത്തനം. ആറിനു വിശേഷാൽപൂജകൾ. എട്ടിനു ഭാഗവതപാരായണം. ഉച്ചകഴിഞ്ഞ് നാലിന് കൊടിക്കൂറ സമർപ്പണം. അഞ്ചിന് ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കൊടിക്കൂറ വരവിന് സ്വീകരണം നൽകും.കുരുപ്പക്കാട്ടു മന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആറിന് കൊടിയേറ്റ്. മേൽശാന്തി പ്രശാന്ത് കെ.നമ്പൂതിരി സഹകാർമികത്വം വഹിയ്ക്കും. തുടർന്ന് വലിയകാണിക്ക. തുടർന്ന് അരങ്ങിൽ കാർത്തിക നൃത്തഭവൻ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.28-ന് രാവിലെ രാവിലെ ഒൻപതിന് ശ്രീബലി. വൈകീട്ട് ഏഴിന് അരങ്ങിൽ കരാക്കേ ഗാനലയം. 29-നു രാവിലെ 7.30-ന് പന്തീരടിപൂജ. വൈകീട്ട് ഏഴിനു ശീവേലി. 8.30-ന് ശ്രീബൂതബലി. 30-ന് രാവിലെ 10.30-നു ഉത്സവബലി. 12.30-ന് ഉത്സവബലി ദർശനം. 31-നു 9.30-ന് കാഴ്ചശ്രീബലി, വൈകീട്ട് 8.30-ന് ശ്രീഭൂതബലി.ഫെബ്രുവരി ഒന്നിന് വൈകീട്ട് 4.30-ന് ആറാട്ടുബലി. അഞ്ചിന് ക്ഷേത്ര സന്നിധിയിൽ നിന്നും ആറാട്ടു പുറപ്പാട്. ആറിന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. 6.30-ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. ഏഴിന് കൊടിയിറക്കി വലിയകാണിക്ക. അരങ്ങിൽ 7.30-ന് സ്വരസുധ കലാക്ഷേത്ര അവതരിപ്പിക്കുന്ന രാഗാമൃതം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം ഭക്തർ ഉത്സവത്തിൽ പങ്കെടുക്കേണ്ടതെന്ന് ഭാരവാഹികൾ അറിയിച്ചു