വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ടം വീ​ണ്ടും ലേ​ല​ത്തി​ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്നു കാ​ടു​ക​യ​റി സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ടം ലേ​ലം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ടൗ​ണി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്‍​വ​ശ​ത്തു പ​ഞ്ചാ​യ​ത്ത് വ​ക 25 സെ​ന്‍റ് സ്ഥ​ല​ത്ത് വ​നി​ത​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച കാ​ര്‍​ഷി​ക ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലെ ക​ട​മു​റി​ക​ളാ​ണ് വീ​ണ്ടും ലേ​ലം ചെ​യ്യു​ന്ന​ത്.

2011 ജൂ​ണ്‍ 15നാ​ണ് പൊ​തു​മാ​ര്‍​ക്ക​റ്റ് ന​വീ​ക​രി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ട​ച്ചു​പൂ​ട്ടി​യ​ത്. ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും മാ​ര്‍​ക്ക​റ്റ് തു​റ​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യി​ല്‍ പ​രാ​തി ന​ല്‍​കി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ദ്ധ​തി മാ​റ്റി വ​നി​ത​ക​ള്‍​ക്ക് കാ​ര്‍​ഷി​ക ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​നാ​യി 70 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി ഇ​രു​നി​ല​ക​ളി​ലാ​യി ക​ട​മു​റി​ക​ള്‍ നി​ര്‍​മി​ക്കു​ക​യും റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »