സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ ; ഒ​ൻ​പ​താം ക്ലാ​സ് വ​രെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം,മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ല.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് വീ​ണ്ടും മാ​റു​ന്ന​ത്. ഇ​ന്ന് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പ​ത്താം ക്ലാ​സി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ക്ലാ​സു​ക​ൾ തു​ട​രാം. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് പു​തി​യ നി​യ​ന്ത്ര​ണം. ഇ​തി​ന് ശേ​ഷം സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

സ്കൂ​ൾ അ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം ഒ​ഴി​ച്ചാ​ൽ മ​റ്റ് മേ​ഖ​ല​ക​ളി​ലൊ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ല. രാ​ത്രി ക​ർ​ഫ്യൂ, വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ എ​ന്നി​വ​യൊ​ന്നും ത​ത്കാ​ലം വേ​ണ്ടെ​ന്നാ​ണ് അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »