എ​രു​മേ​ലി സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി: അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

എ​രു​മേ​ലി: ജ​ല അ​ഥോ​റി​റ്റി​യു​ടെ എ​രു​മേ​ലി സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.

പ​ല​യി​ട​ത്തും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ന​ന്നാ​ക്കു​ന്നി​ല്ലെ​ന്നും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഒ​ട്ടേ​റെ സം​ശ​യ​ങ്ങ​ൾ ഇ​തു​മൂ​ലം ഉ​യ​രു​ന്നെ​ന്നും യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
എ​ന്നാ​ൽ, റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പൈ​പ്പു​ക​ൾ കു​ഴി​ച്ചി​ടാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി വൈ​കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം വൈ​കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​നു​മ​തി കി​ട്ടി​യാ​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂർത്തി​യാ​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എം​എ​ൽ​എ​യ്ക്ക് ഉ​റ​പ്പു ന​ൽ​കി. പ​ദ്ധ​തി​യു​ടെ ഒ​രു താ​ത്കാ​ലി​ക ഓ​ഫീ​സ് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത ഇ​തി​ന് ത​ട​സ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​തി​നും പൈ​പ്പു​ക​ൾ കു​ഴി​ച്ചി​ടാ​നു​ള്ള അ​നു​മ​തി​ക്കും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

നി​ല​വി​ൽ സം​സ്ഥാ​ന ആ​സൂ​ത്ര​ണ വി​ഭാ​ഗം, റീ​ബി​ൽ​ഡ് കേ​ര​ള, ന​ബാ​ർ​ഡ്, ജ​ൽ ജീ​വ​ൻ മി​ഷ​ൻ എ​ന്നീ പ​ദ്ധ​തി​ക​ൾ ചേ​ർ​ത്താ​ണ് സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന് ജ​ല അ​ഥോ​റി​റ്റി പ്രൊ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​എം. രാ​ജേ​ഷ് പ​റ​ഞ്ഞു. ജ​ൽ ജീ​വ​ൻ മി​ഷ​നി​ലൂ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പൈ​പ്പു​ലൈ​നു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ഗ്രാ​മീ​ണ റോ​ഡു​ക​ൾ കു​ഴി​ച്ച് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച ഇ​ട​ങ്ങ​ളി​ൽ റോ​ഡു​ക​ൾ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഫ​ണ്ട് വ​ക​യി​രു​ത്തേ​ണ്ട​ത്. ഇ​ങ്ങ​നെ ഫ​ണ്ട് ല​ഭി​ച്ചാ​ലാ​ണ് ഗ്രാ​മീ​ണ റോ​ഡു​ക​ൾ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ ക​ഴി​യു​ക. പൊ​തു​മ​രാ​മ​ത്തി​ന്‍റെ​യും ദേ​ശീ​യ​പാ​ത​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി ഫ​ണ്ട് വ​ക​യി​രു​ത്തും. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സം​ഭ​ര​ണ ടാ​ങ്കു​ക​ൾ​ക്ക് ന​ബാ​ർ​ഡാ​ണ് ഫ​ണ്ട് ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ സ്കീ​മു​ക​ളി​ലാ​യാ​ണ് എ​രു​മേ​ലി സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ ശു​ദ്ധജ​ല പ​ദ്ധ​തി​യു​ടെ നിർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും പദ്ധ​തി​യു​ടെ ഓ​രോ ഘ​ട്ട​ങ്ങ​ളും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജ​ല അ​ഥോ​റി​റ്റി​യു​ടെ വി​ത​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ണ്ട​ക്ക​യം സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലേ​ക്ക് പ​ദ്ധ​തി ന​ട​ത്തി​പ്പു കൈ​മാ​റു​മെ​ന്നും എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഇ​ട​പെ​ടു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ശ്രീ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ജൂ​ബി അ​ഷ​റ​ഫ്, മാ​ഗി ജോ​സ​ഫ്, ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »