ആ​​​റു ജി​​​ല്ല​​​ക​​​ൾ​​​ക്ക് ഇ​​​ന്ന് അ​​​വ​​​ധി, പരീക്ഷകൾ മാറ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൈ​​​പ്പൊ​​​ങ്ക​​​ൽ പ്ര​​​മാ​​​ണി​​​ച്ചു ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു ജി​​​ല്ല​​​ക​​​ൾ​​​ക്ക് ഇ​​​ന്ന് അ​​​വ​​​ധി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, പാ​​​ല​​​ക്കാ​​​ട്, ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​ധി.

സ​​​ർ​​​ക്കാ​​​ർ ക​​​ല​​​ണ്ട​​​ർ അ​​​നു​​​സ​​​രി​​​ച്ചു നാ​​​ളെ അ​​​വ​​​ധി ന​​​ൽ​​​കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ത് ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്നു ത​​​മി​​​ഴ് പ്രൊ​​​ട്ട​​​ക്‌ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്ര,ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ക​​​ല​​​ണ്ട​​​റി​​​ലെ അ​​​വ​​​ധി​​​യു​​​മാ​​​യി സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചാ​​​ണു മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്. പ​​​ക​​​രം ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ പ്ര​​​വൃ​​​ത്തിദി​​​വ​​​സം ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

കേ​​​​​​ര​​​​​​ള​​​, എം​​​​ജി സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​ക​​​ൾ ഇ​​​​​​ന്ന് ​ന​​​​​​ട​​​​​​ത്താ​​​​​​ൻ നി​​​​​​ശ്ച​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്ന എ​​​​​​ല്ലാ പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളും എ​​​പി​​​ജെ ​​​അ​​​​​​ബ്ദു​​​​​​ൽ​​​ക​​​​​​ലാം സാ​​​​​​ങ്കേ​​​​​​തി​​​​​​ക സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല ഇ​​​​​​ന്നു ന​​​​​​ട​​​​​​ത്താ​​​​​​ൻ നി​​​​​​ശ്ച​​​​​​യി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന എ​​​​​​സ് 5 എം​​​​​​സി​​​​​​എ പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളും മാ​​​​​​റ്റി​​​​​​വ​​​​​​ച്ചു. പു​​​​​​തു​​​​​​ക്കി​​​​​​യ തീ​​​​​​യ​​​​​​തി പി​​​​​​ന്നീ​​​​​​ട് അ​​​​​​റി​​​​​​യി​​​​​​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »