ജോസ് കെ മാണിയുടെ ചെയർമാൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തൊടുപുഴ കോടതിയിൽ നൽകിയ കേസ് തള്ളി

തൊടുപുഴ :ജോസഫ് വിഭാഗം ജോസ് കെ മാണിയുടെ ചെയർമാൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തൊടുപുഴ കോടതിയിൽ നൽകിയ കേസ് തള്ളി. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വിവിധകോടതികളും ജോസ് കെ മാണിയുടെ നിലപാട് അംഗീകരിച്ചു. കേരള കോൺഗ്രസ് (എം) ജോസ് കെ മാണിയുടെ പാർട്ടി തന്നെയെന്ന് പ്രഖ്യാപിച്ചു

കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജോസ് കെ മാണി ക്കെതിരായി തൊടുപുഴ കോടതിയിൽ നൽകിയ കേസ് തളളി.ഇതോടെ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സംബന്ധിച്ച് ജോസഫ് വിഭാഗം നൽകിയ പരാതികളിലെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, വിവിധ കോടതികളും ജോസ് കെ മാണിക്ക് അനുകൂലമായി വിധിയെഴുതി. കേരള കോൺഗ്രസ് (എം )ന്റെ സമ്പൂർണ്ണ നേതൃത്വം ഇതോടെ ജോസ് കെ മാണിക്കായി. കേരള കോൺഗ്രസ് (എം) നേതാവ് കെ എം മാണിയുടെ വിയോഗത്തിനുശേഷം പാർട്ടി പിടിക്കുവാൻ ജോസഫ് വിഭാഗം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി തൊടുപുഴ കട്ടപ്പന കോടതികളിൽ തെറ്റായ സത്യവാങ്മൂലം നൽകി സ്റ്റെ സംമ്പാദിച്ചിരുന്നു. ജോസ് കെ മാണി യുടെ ചെയർമാൻ തെരഞ്ഞെടുപ്പ് നിയമപരമായും വ്യവസ്ഥാപിതമായുമല്ലാ നടത്തിയത് എന്ന് കാണിച്ചുകൊണ്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ ആയ മനോഹരൻ നടുവിലേടത്ത്, ഫിലിപ്പ് ചേരിയിൽ എന്നിവരാണ് കോടതിയിൽ പരാതി നൽകിയിരുന്നത്. കേരള കോൺഗ്രസിൻറെ അധികാര വടംവലിയിൽ നിർണായകമായി മാറിയത് ഈ കേസുകളായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം തെറ്റിദ്ധരിക്കപ്പെട്ട ജോസഫ് വിഭാഗത്തിലേക്ക് പോകുവാൻ ഈ കേസുകൾ കാരണമായി മാറിയിരുന്നു. തുടർന്ന് വിവിധ കോടതികളിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ജോസ് കെ മാണി തങ്ങൾക്ക് അനുകൂലമായി വിധി നേടിയിരുന്നു. ഇത് കേരള കോൺഗ്രസ് എമ്മിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായി മാറിയിരുന്നു. ആദ്യകാലത്ത് ചെറിയ കോടതികളിലെ തിരിച്ചടിയെ തുടർന്ന് യഥാർത്ഥ കേരള കോൺഗ്രസ് തങ്ങളുടേതാണെന്ന് ജോസഫ് വിഭാഗം യുഡിഎഫ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു. ഇതിനെ തുടർന്ന് ഏകപക്ഷീയമായി കോട്ടയത്തെ കേവലമൊരു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെ മറയാക്കി യുഡിഎഫ് കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കിയിരുന്നു. എല്ലാവരുടെയും അത്ഭുതപ്പെടുത്തി രണ്ടാഴ്ച തികയുന്നതിനു മുമ്പ് തന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി ചുവപ്പ് പരവതാനി വിരിച്ച് ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷി ആക്കി സ്വീകരിച്ചിരുന്നു. തുടർന്നു നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മധ്യതിരുവിതാംകൂറിലും ഉം മലബാറിലെ മലയോര മേഖലകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കാൻ ഇതുവഴി അവസരം ലഭിച്ചു. പിണറായി സർക്കാരിൻറെ ചരിത്രപരമായ രണ്ടാംവരവിന് ഇത് ഏറെ അനുകൂലമായി മാറിയതായി സിപിഎം ഏറ്റുപറയുകയുണ്ടായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ശോഷിച്ച് രണ്ട് എംഎൽഎമാരുമായി പ്രതിപക്ഷത്തായപ്പോൾ 5 എംഎൽഎമാരും രണ്ട് എംപിമാരുമായി ജോസ് കെ മാണി കരുത്തു തെളിയിച്ചു . എൽഡിഎഫിൽ മൂന്നാമത്തെ പ്രധാന കക്ഷിയായി കേരള കോൺഗ്രസ് (എം) മാറിയതിനു പിന്നിൽ ജോസ് കെ മാണി നേടിയെടുത്ത തെരഞ്ഞെടുപ്പ് വിജയങ്ങളും. കോടതി വ്യവഹാരവും തിരഞ്ഞെടുപ്പ് കമ്മീഷൻറെ വിധിയും ഏറെ സഹായകരമായി. പാലായിലെ തോൽവി മാത്രമാണ് ഇതിനേറ്റ അപവാദം. പക്ഷേ അദ്ദേഹം വിജയിച്ചിരുന്നുവെങ്കിൽ ഇന്ന് മന്ത്രിസഭയിൽ കൂടുതൽ മെച്ചപ്പെട്ട വകുപ്പ് ലഭിക്കുകയും . മന്ത്രിമാരിൽ ഏറെ ശ്രദ്ധേയനാവുകയും ചെയ്യുമായിരുന്നു എന്ന് രാഷ്ട്രീയ കേരളം വിലയിരുത്തുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »