2022 ഫെബ്രുവരി ഒന്നു മുതൽ ഇരുപതു വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്റർ ചെയ്യാൻ അക്ഷയയിൽ അവസരം

തിരുവനന്തപുരം : 2022 ഫെബ്രുവരി ഒന്നു മുതൽ ഇരുപതു     വരെ  സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ   മസ്റ്റർ ചെയ്യാൻ   അക്ഷയയിൽ അവസരം 2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപെട്ടവരും എന്നാൽ വിവിധ കാരണങ്ങളാൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കുമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് മസ്റ്റർ ചെയ്യാനുള്ള ഒരവസരം നൽകാൻ തീരുമാനിച്ചത് .
2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, എന്നാൽ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാത്ത എല്ലാപേർക്കും 2022 ഫെബ്രുവരി ഒന്നു മുതൽ ഇരുപതു വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താൻ കഴിയും

കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വീട്ടിൽ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. ഇതിനായി കിടപ്പുരോഗികളുമായി ബന്ധപ്പെട്ട ആരെങ്കിലും സമൂഹ്യ പെൻഷന്റെ കാര്യത്തിൽ പ്രാദേശിക സർക്കാരിന്റെ സെക്രട്ടറിയുമായും ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർ ബന്ധപെട്ട ബോർഡ് ഉദ്യോഗസ്ഥനുമായും ബന്ധപ്പെടേണ്ടതാണ്

ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍ / ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകൾ മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്

2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ മാത്രമേ മസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇപ്രകാരമുള്ള മസ്റ്ററിംഗിന്റെ ചെലവ് പൂർണ്ണമായും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »