റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി

ഈ വർഷം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരളാ – ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എൻ.സി.സി കേഡറ്റുകൾക്ക് കേരള ഗവർണർ ശ്രീ.രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ലോക് ഭവനിൽ ഇന്ന് (ഫെബ്രുവരി 05) സ്വീകരണം നൽകി.

ന്യൂഡൽഹിയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത 17 എൻ‌.സി.സി ഡയറക്ടറേറ്റുകളിൽ നിന്ന് കേരളത്തെ പ്രതിനിധീകരിച്ച് 172 കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡിലും, പ്രധാനമന്ത്രിയുടെ റാലിയിലും, വിവിധ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

എൻ‌.സി‌.സി-യിൽ നിന്ന് ലഭിക്കുന്ന പരിശീലനം ജീവിതത്തിലെ ഏറ്റവും വലിയ ആസ്തിയാണെന്നും അത് എപ്പോഴും നിലനിർത്താൻ കഴിയണമെന്നും
ഗവർണർ കേഡറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിൻ്റെ അനുഭവങ്ങൾ ഗവർണറുമായി പങ്കു വച്ചു.

എൻ.സി.സി കേരളാ – ലക്ഷദ്വീപ് മേഖലാ മേധാവി
മേജർ ജനറൽ രമേശ് ഷൺമുഖം, എൻ.സി.സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ രാഗേഷ്, ഡയറക്ടർ കേണൽ പ്രമോദ് എം, ഗ്രൂപ്പ് കമാൻഡർമാർ, കമാൻഡിംഗ് ഓഫീസർമാർ, കണ്ടിജൻറ്റ് കമാൻഡർ കേണൽ ജയശങ്കർ ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

One thought on “റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി

  1. XN88 có chương trình giới thiệu bạn bè – mời 1 người, nhận ngay 100.000 VNĐ, không giới hạn số lần. TONY04-18

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!