വന്യജീവി, വനനിയമങ്ങൾ ഭേദഗതി ചെയ്യണം : കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റി

കോട്ടയം :-കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും എത്തുന്ന വന്യമൃഗം ഏതായാലും സ്വയരക്ഷയ്ക്കും കൃഷിരക്ഷയ്ക്കുമായി അതിനെ നേരിടാനുള്ള അവകാശവും അധികാരവും ജനങ്ങൾക്കു ലഭിക്കുന്ന തരത്തിൽ വന്യജീവി, വനനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേരള കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.വന്യ മൃഗങ്ങളുടെ ശല്യം മൂലം ദുരിതം അനുഭവിക്കുന്ന കർഷകരെ നേരിൽ കാണുന്നതിനും കൃഷിയിടങ്ങളിലെ നാശ നഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കർഷക കൂടിക്കാഴ്ച പദ്ധതിയുടെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൻമാർ ജില്ലയിലെ വന്യജീവികളുടെ ആക്രമണത്തിൽ ബുദ്ധിമുട്ടുന്ന മേഖലകളിൽ സന്ദർശിക്കുകയും പ്രദേശത്തെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി വിവരശേഖരണവും, അഭിപ്രായ രൂപീകരണവും നടത്തുകയും ചെയ്തു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയോജകമണ്ഡലങ്ങളിൽ കർഷകരെ നേരിൽ കണ്ടു വിവരങ്ങൾ ശേഖരിച്ച് പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന കമ്മിറ്റിക്ക് നൽകി വനംവകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാർക്ക് കൈമാറും. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എൽബി കുഞ്ചിറകാട്ടിൽ, സിറിയക്ക് ചാഴികാടൻ, അഖിൽ ഉള്ളംപള്ളി, തോമസൂട്ടി വരിക്കയിൽ, റോണി വലിയപറമ്പിൽ, അബേഷ് അലോഷ്യസ്, സബിൻ അഴകംപ്രായിൽ, മിഥുലാജ്, ജെഫിൻ മാത്യു, ഷോജി അയലകുന്നേൽ , അജ്മൽ പി.എച്ച്, നോബി ഡോമിനിക്, ഡേവീസ് പ്ലാംബാനി, ജോർജി മണ്ഡപം, ഷാജി കുര്യൻ, ശുശീൽ കുമാർ എന്നിവർ സന്ദർശനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »