24 വിരലുകൾ ഉള്ള ഇന്ത്യയിലെ ഏക വ്യക്തി എരുമേലി മുട്ടപ്പള്ളിയിലെ വിനേഷ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ബഹുമതി

എരുമേലി : കൈകലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവത ഉള്ള ഇന്ത്യയിലെ ഏക വ്യക്തി എരുമേലിയിലെ വിനേഷ്. ഇതിന്റെ അംഗീകാരമായി വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ബഹുമതി പത്രം. എരുമേലി മുട്ടപ്പള്ളി സ്വദേശി പാറക്കുഴിയിൽ വിജയന്റെയും രത്നമ്മയുടെയും മകൻ വിനേഷ് ആണ് മറ്റാർക്കുമില്ലാത്ത അപൂർവ പ്രത്യേകതയുടെ ഉടമ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വിനേഷിന് കയ്യിലും കാലിലും ആറ് വിരലുകളാണ് ഉള്ളത്. ചെറുപ്പത്തിൽ ഈ പ്രത്യേകത കണ്ട് പലരും ആശങ്കപ്പെട്ടെങ്കിലും ക്രമേണെ അത് മാറി. മറ്റുള്ളവരേക്കാൾ ഓരോ വിരൽ കൂടുതൽ ഉള്ളത് കൊണ്ട് ജോലികൾ ചെയ്യാൻ പ്രയാസമൊന്നും ഇല്ലെന്ന് വിനേഷ് പറയുന്നു. തന്റെ പ്രത്യേകത മറ്റുള്ളവർക്ക് അദ്‌ഭുതമാണെങ്കിലും വിനേഷിന് സാധാരണ പോലെയാണ്. എന്നാൽ ഇപ്പോൾ ബഹുമതി ലഭിച്ചപ്പോൾ അദ്‌ഭുതത്തിലാണ് വിനേഷുംവിരലുകൾ കൂടുതൽ ഉള്ളതിന്റെ പ്രത്യേകത ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതരെ അറിയിച്ചതോടെയാണ് അപൂർവ ബഹുമതിയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പുർണ്ണമായും സാധാരണ വിരലുകൾ പോലെ ഇരുപത്തിനാലു വിരലുകളും ഉപയോഗിക്കാനാവുന്ന ഒരാളും ജീവിച്ചിരിപ്പില്ലന്ന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് കണ്ടെത്തിയതോടെ ബഹുമതി നൽകാൻ നടപടികളായി. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് നിർദേശിച്ച മാർഗ്ഗരേഖകൾ പാലിച്ച് വൈദ്യശ്യാസ്ത്രപരമായ പരിശോധനകൾ നടത്തി സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന്ശേഷമായിരുന്നു ബഹുമതി പ്രഖ്യാപനം. റെക്കോർഡ്സ് അതോറിറ്റിയുടെ പരിശോധനകൾക്ക് ശേഷം ഇക്കഴിഞ്ഞ 21 ന് വിനേഷിന്റെ പ്രത്യേകത റെക്കോർഡിൽ രേഖപെടുത്തിയതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന വിനീഷ് കഴിഞ്ഞ രണ്ട് വർഷമായി പൊൻകുന്നത്ത് വാഹന വർക്ക് ഷോപ്പ് നടത്തിവരുകയാണ്. ഭാര്യ. ലേഖ പട്ടികജാതി സർവ്വീസ് സഹകരണ ബാങ്ക് ജോലിക്കാരിയാണ്. മകൻ ലെവിൻ കണമല സാൻതോം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായ വിനീഷിനെ 28 ന് രാവിലെ പത്തുമണിക്ക് മുക്കൂട്ടുതറയിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഡോ.ഗിന്നസ് മാടസ്വാമി റെക്കോർഡ് പ്രഖ്യാപിച്ച് ആദരിക്കും. യോഗം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി ഉദ്‌ഘാടനംചെയ്യും. വെച്ചൂച്ചിറ എസ്. എച്ച്. ഒ. ജെർളിൻ സ്കറിയ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് സമ്മാനിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »