മികച്ച കുറ്റാന്വേഷണത്തി നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡും മികച്ച സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെ അവാര്‍ഡുകളും സമ്മാനിച്ചു.

കോട്ടയം :മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡുനേടിയ ഗിരീഷ്‌ പി സാരഥി, ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് ജില്ലാ ക്രൈംബ്രാഞ്ച് കോട്ടയം , കേരളാ മുഖ്യമന്ത്രിയുടെ മികച്ച സേവനത്തിനുള്ള അവാര്‍ഡു നേടിയ മുന്‍ കോട്ടയം ഡി വൈ എസ് പിയും ഇപ്പോള്‍ തൊടുപുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി യുമായ അനില്‍ കുമാര്‍ എം, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ വിജയമ്മ പി ജി , കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍ , അജിത്‌ ശങ്കര്‍ സബ്‌ ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്, സുധന്‍ എം എ സബ്‌ ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്, ടി ആര്‍ മോഹനന്‍ അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ വൈക്കം , നിസാര്‍ പി എം ഡ്രൈവര്‍ എസ് സി പി ഓ , വിജയപ്രസാദ്‌ എം എല്‍ സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍, രാജീവ്‌ പി ആര്‍ സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍ , ഷെറിന്‍ മാത്യു സ്റ്റീഫന്‍ എസ് സി പി ഓ പാലാ , ദേവരാജന്‍ മുന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലിസ് വാകത്താനം , സൈനി സെബാസ്റ്റ്യന്‍ എസ് സി പി ഓ ഡിസ്ട്രിക് ഹെഡ് ക്വാര്‍ട്ടര്‍ കോട്ടയം , എന്നിവര്‍ക്കാണ് സൌത്ത് സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ശ്രീമതി ഹര്‍ഷിത അട്ടല്ലൂരി ഐ പി എസ് ജില്ലാ പോലിസ് മേധാവി ശ്രീമതി ശില്പ ദേവയ്യ ഐ പി എസ് ന്റെ സാന്നിധ്യത്തില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചത് . സംസ്ഥാനതലത്തില്‍ വിര്‍ച്വല്‍ മീറ്റിങ്ങിലൂടെ മുഖ്യമന്തി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ എല്ലാ യൂണിറ്റുകളിലും അവാര്‍ഡു ദാനം നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »