പ്രളയ ബാധിത പ്രദേശങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു

എരുമേലി : എരുമേലി ടൗണിലും പരിസരപ്രദേശങ്ങളിലും പ്രളയം ബാധിച്ച വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ, നിർമ്മാണ യൂണിറ്റുകൾ, അക്ഷയ കേന്ദ്രം  മുതലായവ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. എം എൽ എയോടൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി എസ് കൃഷ്ണകുമാർ ജൂബി അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ജസ്ന നജീബ്, ഷാനവാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോർജുകുട്ടി ആഗസ്തി, പി കെ അബ്ദുൾ കരീം, ബാബു പി കെ, ജോബി ചെമ്പകത്തുങ്കൽ, സുശീൽ കുമാർ, സലീം വാഴമറ്റം, അജു മലയിൽ തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രളയ ദുരിതബാധിതർക്ക് പരമാവധി സഹായം എത്തിക്കുമെന്ന് എംഎൽഎ അറിയിച്ചു. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും, വീട് പൂർണമായും തകർന്ന വർക്ക് നാലുലക്ഷം രൂപയും നഷ്ടപരിഹാരം നൽകും. മറ്റ് നഷ്ടപരിഹാരങ്ങൾ ഗവൺമെന്റുമായി ആലോചിച്ച് ലഭ്യമാക്കാൻ പരമാവധി ശ്രമം നടത്തുമെന്നും, വ്യാപാരികൾക്ക് ഉള്ള നഷ്ടം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ട ഇടപെടലുകൾ നടത്തുമെന്നും എംഎൽഎ കൂട്ടിചേർത്തു. വിവിധ പ്രദേശങ്ങളിലുള്ള നഷ്ടങ്ങൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് തിട്ടപ്പെടുത്തുമെന്നും, ഇത് പ്രകാരം റവന്യൂ വകുപ്പ് കൃഷിവകുപ്പ് മൃഗസംരക്ഷണ വകുപ്പ് വ്യവസായ വകുപ്പ് തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയതായും എം എൽ എ അറിയിച്ചു.
എരുമേലി പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »