സംരംഭകര്‍ക്ക് സഹായം:സംരംഭക സഹായ പദ്ധതി (ഇ.എസ്.എസ്),പരമാവധി അര്‍ഹമായ സഹായം 30 ലക്ഷം

സംരംഭകര്‍ക്ക് സഹായം നല്‍ക്കുന്നതിനായി വ്യവസായവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സംരംഭക സഹായ പദ്ധതി (ഇ.എസ്.എസ്). 3 ഘട്ടങ്ങളിലായാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യക്കുക. സംരംഭം ആരംഭിക്കുന്നതിനു മുന്‍പ് സ്റ്റാര്‍ട്ടപ്പ് സഹായവും, ആരംഭിച്ച് കഴിഞ്ഞാല്‍ നിക്ഷേപ സഹായവും മെച്ചപ്പെട്ട സാങ്കേതികവിദ്യ കരസ്ഥമാക്കിക്കൊണ്ട് തുടങ്ങിയ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായവും നല്‍കും. ഒരു സംരംഭത്തിന് പരമാവധി അര്‍ഹമായ സഹായം 30 ലക്ഷം രൂപയാണ്.2012 ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ, വായ്പ അനുവദിക്കുകയോ, കൈപ്പറ്റുകയോ ചെയ്തിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത്.സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സ്ഥിരമൂലധന നിക്ഷേപം പരിഗണിച്ചാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഉത്പാദന മേഖലയിലുള്ള എല്ലാ എം.എസ്.എം.ഇ. സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായത്തിനര്‍ഹതയുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതിനു മുമ്പാണ് പ്രാരംഭസഹായത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. ബാങ്ക് ടേം ലോണ്‍ അനുവദിക്കുന്ന മുറയ്ക്ക് ആകെ അര്‍ഹമായ സഹായത്തിന്റെ 50%. പരമാവധി 3 ലക്ഷം രൂപ വരെയാണ് പ്രാരംഭ സഹായം.സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമാണ് നിക്ഷേപ സഹായത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപ സഹായത്തിന് അപേക്ഷ നല്‍കണം. നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണം, വൈവിധ്യവല്‍ക്കരണം, ആധുനിക വല്‍ക്കരണം എന്നിവയും നിക്ഷേപ സഹായത്തിന്റെ പരിധിയില്‍ വരുന്നു.സര്‍ക്കാര്‍ അംഗീക്യത ഏജന്‍സികളില്‍ നിന്നും പുതിയ സാങ്കേതികവിദ്യ കരസ്ഥമാക്കിക്കൊണ്ട് തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സാങ്കേതിക സഹായത്തിന് അര്‍ഹതയുള്ളത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് 6 മാസത്തിനുള്ളില്‍ സാങ്കേതിക സഹായത്തിന് അപേക്ഷ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: http://www.industry.kerala.gov.in/index.php/schemes/ess

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »