“ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്ര​തി​ക​രി​ക്കു​ന്നു’ സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ൽ പ്ര​ഖ്യാ​പി​ച്ച് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന ന​ൽ​കി ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ചെ​റി​യാ​ൻ ഫി​ലി​പ്പ്. “ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്ര​തി​ക​രി​ക്കു​ന്നു’ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ കൈ​ര​ളി ചാ​ന​ലി​ൽ ചെ​റി​യാ​ൻ ഫി​ലി​പ്പ് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന പ​രി​പാ​ടി​യാ​യി​രു​ന്നു “ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്ര​തി​ക​രി​ക്കു​ന്നു’. ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര നി​ല​പാ​ട് പ്ര​ഖ്യാ​പ​ന​മാ​കും യൂ​ട്യൂ​ബ് ചാ​ന​ലി​ൽ എ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ശ്നാ​ധി​ഷ്ടി​ത​മാ​യി​രി​ക്കും. ഏ​തു വി​ഷ​യ​ത്തി​ലും വ​സ്തു​ത​ക​ൾ നേ​രോ​ടെ തു​റ​ന്നു​കാ​ട്ടും. ഒ​രി​ക്ക​ലും ഒ​റ്റ​ക്ക​ണ്ണ​നാ​വി​ല്ല. ര​ണ്ടു ക​ണ്ണു​ക​ളും തു​റ​ക്കും. ക​ണ്ണ​ട​യു​ന്ന​തു വ​രെ പ്ര​തി​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന യു​ട്യൂ​ബ് ചാ​ന​ൽ ജ​നു​വ​രി 1 ന് ​ആ​രം​ഭി​ക്കും. ചാ​ന​ൽ ന​യം തി​ക​ച്ചും സ്വ​ത​ന്ത്രം.

രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ശ്നാ​ധി​ഷ്ടി​ത​മാ​യി​രി​ക്കും. ഏ​തു വി​ഷ​യ​ത്തി​ലും വ​സ്തു​ത​ക​ൾ നേ​രോ​ടെ തു​റ​ന്നു​കാ​ട്ടും. അ​ഴി​മ​തി, വ​ർ​ഗ്ഗീ​യ​ത, ഏ​കാ​ധി​പ​ത്യം എ​ന്നി​വ​ക്കെ​തി​രെ നി​ർ​ഭ​യം പോ​രാ​ടും. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെ​ടും. ഒ​രി​ക്ക​ലും ഒ​റ്റ​ക്ക​ണ്ണ​നാ​വി​ല്ല. ര​ണ്ടു ക​ണ്ണു​ക​ളും തു​റ​ക്കും. ക​ണ്ണ​ട​യു​ന്ന​തു വ​രെ പ്ര​തി​ക​രി​ച്ചു കൊ​ണ്ടി​രി​ക്കും.

കോ​വി​ഡ് അ​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വാ​ശ്ര​യ കേ​ര​ള​ത്തി​നാ​യി യ​ത്നി​ക്കും. ഉ​ല്പാ​ദ​ന കേ​ന്ദ്രി​ത വി​ക​സ​ന സം​സ്കാ​ര​ത്തി​നാ​യി ശ​ബ്ദി​ക്കും. കാ​ർ​ഷി​ക ന​വോ​ത്ഥാ​നം, വ്യ​വ​സാ​യ ന​വീ​ക​ര​ണം, നൈ​പു​ണ്യ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ ജീ​വ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ്ജ​നം, സ്ത്രീ ​സു​ര​ക്ഷ, ലിം​ഗ​സ​മ​ത്വം, സാ​മൂ​ഹ്യ​നീ​തി തു​ട​ങ്ങി​യ​വ പ്ര​ച​ര​ണ വി​ഷ​യ​മാ​ക്കും. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും പൗ​ര​ബോ​ധ​വു​മാ​യി​രി​ക്കും മു​ഖ​മു​ദ്ര

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »