ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ​സ്ഥാ​നം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ​സ്ഥാ​നം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. ച​രി​ത്ര ര​ച​ന​യു​ടെ തി​ര​ക്കി​ലാ​ണെ​ന്നും ഇ​തി​നൊ​പ്പം ഖാ​ദി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ശോ​ഭ​ന ജോ​ർ​ജി​ന്‍റെ രാ​ജി​യെ തു​ട​ർ​ന്നാ​ണ് ഈ ​സ്ഥാ​ന​ത്തേ​ക്ക് ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്.എ​ന്നാ​ൽ, വ​സ്തു​ത​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​നും വി​പു​ല​മാ​യ ഗ​വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് പ​ഴ​യ പ​ത്ര​താ​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണം. രാ​ഷ്ട്രീ​യ അ​ണി​യ​റ ര​ഹ​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ, മാ​ധ്യ​മ പ്ര​മു​ഖ​ർ, സ​മു​ദാ​യ നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി പ​ല​വ​ട്ടം കൂ​ടി​ക്കാ​ഴ്ച വേ​ണ്ടി വ​രും. ര​ണ്ടു വ​ർ​ഷ​ത്തെ നി​ര​ന്ത​ര പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് ഖാ​ദി വി​ൽ​പ്പ​ന​യും ച​രി​ത്ര​ര​ച​ന​യും ഒ​രു​മി​ച്ചു ന​ട​ത്താ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് :- Cherian Philiptp31osohd  · 

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല.40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്‌. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പ് ഡി സി ബുക്സ് ഈ മാസം തന്നെ പുറത്തിറക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »