കേരളാ കോണ്‍ഗ്രസ്സ് (എം) ജന്മദിനത്തില്‍ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും

കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ 58-ാം ജന്മദിനത്തില്‍ ഒക്‌ടോബര്‍ 9 ന് ഒരേ സമയം ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും. കോവിഡ് മാനദണ്ഡലങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പാര്‍ട്ടി പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തുന്നത്. കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തും. ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവര്‍ പങ്കെടുക്കും. തല്‍സമയം തന്നെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപകമായി ഒക്‌ടോബര്‍ 9 പതാക ഉയര്‍ത്തും. ഒക്‌ടോബര്‍ 9 ന് കോട്ടയത്ത് രാവിലെ 10 മണിമുതല്‍ മുഴുവന്‍ സമയം സ്റ്റിയറിംഗ് കമ്മറ്റി യോഗം നടക്കും. യോഗത്തില്‍ അംഗത്വ വിതരണവും സംഘടനാ തെരെഞ്ഞെടുപ്പും വിശദമായി ചര്‍ച്ച ചെയ്യും. രണ്ട് തരം മെമ്പര്‍ഷിപ്പാണ് നടപ്പിലാക്കുന്നത് സജീവ അംഗത്വവും, സാധാരണ അംഗത്വവും. യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാരും, ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും റിപ്പോര്‍ട്ട് അവതരിപ്പിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »