വ​​ർ​​ഗീ​​യ​​ത​​യ്ക്കും തീ​​വ്ര​​വാ​​ദ​​ത്തിനുമെ​​തി​​രേ യു​​വ​​ാക്ക​​ൾ പ്ര​​തി​​ക​​രി​​ക്കണം: ജോ​​സ് കെ. ​​മാ​​ണി

കോ​​ട്ട​​യം: വ​​ർ​​ഗീ​​യ​​ത​​യ്ക്കും തീ​​വ്ര​​വാ​​ദ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ പ്ര​​തി​​ക​​രി​​ക്കാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി. യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​ജി​​ല്ലാ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സാ​​മൂ​​ഹ്യ മാ​​ധ്യ​​മ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ എ​​ന്ന നി​​ല​​യി​​ൽ ഇ​​തി​​നെ​​തി​​രെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തും യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് രാ​​ജേ​​ഷ് വാ​​ളി​​പ്ലാ​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.ഗ​​വ​​ണ്‍​മെ​​ന്‍റ് ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ലോ​​പ്പ​​സ് മാ​​ത്യു, ജോ​​സ് ടോം, ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, വി​​ജി എം. ​​തോ​​മ​​സ്, യൂ​​ത്ത്ഫ്ര​​ണ്ട് സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക, ശ്രീ​​കാ​​ന്ത് എ​​സ്. ബാ​​ബു, ജോ​​സ​​ഫ് സൈ​​മ​​ണ്‍, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, സു​​മേ​​ഷ് ആ​​ൻ​​ഡ്രൂ​​സ്, അ​​ബേ​​ഷ് അ​​ലോ​​ഷ്യ​​സ്, മ​​നോ​​ജ് മ​​റ്റ​​മു​​ണ്ട​​യി​​ൽ, ഷാ​​ജി പു​​ളി​​മൂ​​ട​​ൻ, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ലാ, ആ​​ൽ​​ബി​​ൻ പേ​​ണ്ടാ​​നം, യൂ​​ജി​​ൻ കൂ​​വ​​ള്ളൂ​​ർ, ജാ​​ൻ​​സ് വ​​യ​​ലി​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി യൂ​​ജി​​ൻ കൂ​​വ​​ള്ളൂ​​ർ (ക​​ടു​​ത്തു​​രു​​ത്തി) തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »