കോയിക്കൽ കെ ആർ രാജപ്പന് വീടൊരുക്കുവാൻ സ്വാശ്രയ കോളേജ് അധ്യാപകർ

കൂട്ടിക്കൽ:പ്രകൃതിക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കോയിക്കൽ കെ ആർ രാജപ്പന് വീടൊരുക്കുവാൻ സ്വാശ്രയ കോളേജ് അധ്യാപകർ .അധ്യാപക സംഘടനയായ എസ് എഫ് സി ടി എസ് എ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഏഴു ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചു നൽകുന്നത്.

കഴിഞ്ഞ മാസമുണ്ടായ പ്രകൃതിക്ഷോഭത്തിൽ ഏന്തയാർ – കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞു വീണാണ് കോയിക്കൽ രാജപ്പന്റെ വീടു തകർന്നത്. നിർധനായ രാജപ്പന്റെ മുന്നിൽ വീടെന്ന സ്വപ്നം അസ്തമിച്ചതോടെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഈ സംഘടനയുടെ ഭാരവാഹികളുമായി ചർച്ച നടത്തുകയും വീടു നിർമ്മാണം ഈ സംഘടനയെ ഏറ്റെടുപ്പിക്കുമായിരുന്നു. ഏഴു ലക്ഷം രൂപ ചെലവഴിച്ച് ഇങ്ങനെ നിർമ്മിക്കുന്ന വീട് ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കുവാനാണ് പരിപാടി.
ഇതിന്റെ നിർമമാണ പ്രവർത്തങ്ങളുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ഇളംങ്കാട് കെ ആർ നാരായണൻ സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ എം സംസ്ഥാന  സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉൽഘാടനം  ചെയ്തു. കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനായി. കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി സ്വാഗതം പറഞ്ഞു. കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി കെ രാ ജേഷ്, ഏരിയാ കമ്മിറ്റിയംഗം ജേക്കബ് ജോർജ്, എസ് എഫ് സി ടി എസ് എ സംസ്ഥാന സെക്രട്ടറി അബ്ദുൽ വഹാബ്, ഡോ. അരുൺ രാജ്, മനോജ്, ഡോ: ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ (ചെയർമാൻ) പി കെ സണ്ണി (കൺവീനർ), എം എസ് മണിയൻ, എം ജി വിജയൻ , രാജൻ കോയിക്കൽ (കമ്മിറ്റിയംഗങ്ങൾ) എന്നിവർ ഭാരവാഹികളായി നിർമ്മാണ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »