കയാക്കിംഗ് നടത്തി എംഎല്‍എയും കളക്ടറും

പത്തനംതിട്ട:കയാക്കിംഗ് ഫ്ളാഗ് ഓഫിനെത്തിയ എംഎല്‍എയും, ജില്ലാ കളക്ടറും കയാക്കില്‍ കയറി തുഴയെറിഞ്ഞപ്പോള്‍ ജനങ്ങള്‍ ആവേശ കൊടുമുടിയേറി. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരുമാണ് കയാക്കിംഗ് നടത്തി മലയോര ജനതയുടെ മനം കവര്‍ന്നത്. ഫ്ളാഗ് ഓഫിനു ശേഷം കയാക്കില്‍ കയറണം എന്ന അഭ്യര്‍ഥന ഇരുവരും സ്വീകരിക്കുകയായിരുന്നു. ഹെല്‍മറ്റും, ജായ്ക്കറ്റും ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് ഇരുവരും കയാക്കിംഗ് നടത്തിയത്. കയാക്കിംഗ് പുത്തന്‍ അനുഭവം സമ്മാനിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ടൂറിസം കാഴ്ചകള്‍ കാണുക എന്നതു മാത്രമല്ല, ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുക എന്നതു കൂടിയാണെന്നും കളക്ടര്‍ പറഞ്ഞു. പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം, അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമാകാന്‍ കൂടി കഴിയുന്നത് കോന്നി ടൂറിസത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും കളക്ടര്‍ പറഞ്ഞു. ട്രയല്‍ റണ്‍ വന്‍ വിജയമാണെന്ന് നോമി പോളും സംഘവും അറിയിച്ചതായി എംഎല്‍എ പറഞ്ഞു. ഉടന്‍ തന്നെ കയാക്കിംഗ് ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »