ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. ന​വം​ബ​ർ മാ​സ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​വ​രം. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.പ്രൈ​മ​റി, പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ള്‍ തു​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​ശ​ദ​മാ​യ ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ നി​ല​പാ​ട്. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. വി​ദ ഗ്ധ​രു​മാ​യി സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ഘൂ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി. പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന​നി​ര​ക്ക് (ഡ​ബ്ല്യൂ​ഐ​പി​ആ​ർ) പ​ത്തി​ന് മു​ക​ളി​ലു​ള്ള വാ​ർ​ഡു​ക​ളി​ൽ മാ​ത്രം നി​യ​ന്ത്ര​ണം മ​തി​യെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. എ​ന്നാ​ൽ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ബാ​റു​ക​ളി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​നും അ​നു​മ​തി​യി​ല്ല. തീ​യ​റ്റ​ർ തു​റ​ക്കാ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »