ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ (59) അ​ന്ത​രി​ച്ചു. വി. ​ച​ന്ദ്ര​കു​മാ​ർ എ​ന്നാ​ണ് യ​ഥാ​ർ​ഥ പേ​ര്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു

നാ​ട​ക രം​ഗ​ത്ത് തി​ള​ങ്ങി നി​ന്നി​രു​ന്ന ശ​ശി ക​ലിം​ഗ ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ത്. ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ളം നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. 500-ല​ധി​കം നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച അ​ദ്ദേ​ഹം “പാ​ലേ​രി​മാ​ണി​ക്യം ഒ​രു പാ​തി​രാ​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ’ എ​ന്ന ര​ഞ്ജി​ത്ത് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള​ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

കേ​ര​ളാ​ക​ഫേ, പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ന്‍റ് ദ ​സെ​യി​ന്‍റ്, ഇ​ന്ത്യ​ൻ റു​പ്പി,ആ​മേ​ൻ, അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി,വെ​ള്ളി​മൂ​ങ്ങ, ആ​ദ​മി​ന്‍റെ മ​ക​ൻ അ​ബു തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *