ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ന്ന ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ​വ​ക ധ​ന​സ​ഹാ​യം

ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ന്ന ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 20 വ​രെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ന്ന എ​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും അ​ള​ന്ന  ഓ​രോ ലി​റ്റ​ർ പാ​ലി​നും ഒ​രു രൂ​പ വീ​തം ആ​ശ്വാ​സ ധ​ന​മാ​യി ല​ഭി​ക്കും.

ക്ഷേ​മ​നി​ധി ബോ​ർ​ഡാ​ണ് ക്ഷീ​ര​സം​ഘ​ങ്ങ​ൾ​ക്ക് ഈ ​തു​ക ന​ൽ​കു​ന്ന​ത്. ഒ​രു ക്ഷീ​ര​ക​ർ​ഷ​ക​നു കു​റ​ഞ്ഞ​ത് 250 രൂ​പ​യും പ​ര​മാ​വ​ധി 1000 രൂ​പ​യു​മാ​ണ് ഇ​ങ്ങ​നെ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​ക്കു മു​ന്പു ന​ൽ​കു​ക.

കോ​വി​ഡ് ബാ​ധി​ത​രാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും 10,000 രൂ​പ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു 2000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കും. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »