തി­​രു­​വ­​ന­​ന്ത­​പു​രം: അ​മ​ല്‍​ജി​ത്തി​നാ​യി പ​രീ​ക്ഷ എ​ഴു​തി​യ​ത് സ​ഹോ​ദ​ര​ന്‍ അ​ഖി​ല്‍​ജി​ത്ത് ആ­​ണെ­​ന്നാ­​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്. നി­​ല­​വി​ല്‍ ഇ­​രു­​വ­​രും ഒ­​ളി­​വി­​ലാ​ണ്.സ­​ഹോ­​ദ­​ര­​ങ്ങ​ള്‍ ഒ­​രു­​മി­​ച്ചാ­​ണ് പ­​രീ­​ക്ഷ­​യ്­​ക്ക് വേ­​ണ്ട ത­​യാ­​റെ­​ടു­​പ്പു­​ക​ള്‍ ന­​ട­​ത്തി­​യി­​രു­​ന്ന​ത്. ഇ­​ള­​യ സ­​ഹോ­​ദ­​ര​ന്‍ അ­​ഖി​ല്‍­​ജി­​ത്ത് മു­​മ്പ് ഫ​യ​ര്‍­​ഫോ­​ഴ്‌­​സ്, പോ­​ലീ­​സ് പ­​രീ­​ക്ഷ­​ക​ള്‍ പാ­​സാ­​യെ­​ങ്കി­​ലും ഫി­​സി­​ക്ക​ല്‍ ടെ­​സ്റ്റി​ല്‍ ഔ­​ട്ടാ­​വു­​ക­​യാ­​യി­​രു​ന്നു. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ അ­​മ​ല്‍­​ജി­​ത്തി­​നെ സ­​ഹാ­​യി­​ക്കാ​ന്‍ ഇ­​യാ​ള്‍ പ​ക​രം പ­​രീ­​ക്ഷ എ­​ഴു­​തു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് നി­​ഗ­​മ​നം.

ക­​ഴി­​ഞ്ഞ ബു­​ധ­​നാ​ഴ്­​ച​യാ​ണ് പൂ­​ജ­​പ്പുര­​യി­​ലെ പ­​രീ­​ക്ഷ സെ​ന്‍റ​റി​ല്‍­​വ­​ച്ചാ­​ണ് ബ­​യോ­​മെ­​ട്രി­​ക് പ​രി­​ശോ­​ധ­​ന­​യ്­​ക്കി­​ടെ ഒ­​രാ​ള്‍ ഹാ­​ളി​ല്‍­​നി­​ന്ന് ഇ­​റ​ങ്ങി­​യോ­​ടി​യ​ത്. പ­​രീ­​ക്ഷ എ­​ഴു­​തേ­​ണ്ട­​യാ​ള്‍ നേ­​മം സ്വ­​ദേ­​ശി അ­​മ​ല്‍­​ജി­​ത്താ­​യി­​രു­​ന്നു എ­​ന്ന് പോ­​ലീ­​സ് ക­​ണ്ടെ​ത്തി.

അ­​ഖി​ല്‍­​ജി​ത്തി­​നൊ­​പ്പ​മാ​ണ് അ​മ​ല്‍​ജി​ത്ത് പ​രീ​ക്ഷ​യ്ക്ക് പോ​യ​തെ​ന്ന് ഇ​വ​രു​ടെ അ​മ്മ രേ​ണു​ക പ​റ​ഞ്ഞു. പ​ക്ഷെ വ​യ​റി​ന് അ​സ്വ​സ്ഥ​ത​യാ​യ​തി​നാ​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ പ​റ്റി​യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ­​ത്.ഇ​തി​നു​ശേ​ഷം ജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞ് പോ​യ ഇ​രു​വ​രും വീ​ട്ടി​ലേ​ക്ക് വ​ന്നി​ട്ടി­​ല്ലെ­​ന്നും ഇ­​വ​ര്‍ പ്ര­​തി­​ക­​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here