ആ​ലു​വ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ആ​ലു​വ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ബ​സ് ടെ​ർ​മി​ന​ൽ ആ​ൻ​ഡ് പാ​സ​ഞ്ച​ർ അ​മി​നി​റ്റി സെ​ന്റ​റി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 30155 ച​തു​ര​ശ്ര അ​ടി​യി​ൽ ര​ണ്ടു​നി​ല​യി​ലാ​യാ​ണ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം.18 ബ​സ് ബേ​ക​ള​ട​ക്കം 30 ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കി​ങ് ഏ​രി​യ​യും പു​തി​യ ബ​സ് സ്റ്റേ​ഷ​നി​ലു​ണ്ട്. മ​ലി​ന ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ൻ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ്, ഡീ​സ​ൽ, ഓ​യി​ൽ എ​ന്നി​വ ക​ല​ർ​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ൻ എ​ഫ്ലു​വ​ന്റ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റും ഇ​തി​നാ​വ​ശ്യ​മാ​യ അ​ണ്ട​ർ ഗ്രൗ​ണ്ട് ടാ​ങ്ക്, വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​ന്​ ഡ്രൈ​വ് വേ ​വി​ത്ത് ഡ്രെ​യി​ൻ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here