ശബരിമല തീര്‍ഥാടന മുന്നൊരുക്കം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കണം-അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിക്കണം. റാന്നി ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്നതിന് കെഎസ്ഇബി പരിഹാരം കാണണം. കനത്തമഴയില്‍ സംരക്ഷണ ഭിത്തി ഇടിയുന്നതു മൂലം റാന്നി മണ്ഡലത്തില്‍ വീടുകള്‍ ഉള്‍പ്പെടെ അപകടാവസ്ഥയില്‍ ആയിട്ടുണ്ട്. ഇതിന്റെ കണക്കെടുത്ത് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. റാന്നി പാലം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗമാക്കണം. ഡിടിപിസിയുടെ വടശേരിക്കരയിലെ കെട്ടിടം മോശം സ്ഥിതിയിലാണ്. ഇതു പുനരുദ്ധരിക്കണം. കുമ്പളാംപൊയ്ക ഉതിമൂട് റോഡില്‍ കുമ്പളാംപൊയ്ക പാലം അപകടാവസ്ഥയിലാണ്. ഇതിനു പരിഹാരം കാണണമെന്നും അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published.

Translate »