292 പവൻ സ്വർണം ക്യാപ്സൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദമ്പതികൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ദമ്പതികളിൽ നിന്നാണ് 292 പവൻ സ്വർണം പിടിച്ചത്. സിപിഡി കാലിക്കറ്റ് ടീമാണ് 2343.310 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മഠത്തിൽ ഷെഫീഖിൽ നിന്നും 146.29 പവൻ (1170.380 ഗ്രാം) സ്വർണ്ണ മിശ്രിതവും ഭാര്യ സുബൈറയിൽ നിന്ന് 146.61 പവനും (1172.930) ഗ്രാം സ്വർണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചെടുത്തത്.രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 60 ലക്ഷം രൂപ വരുന്ന 1255 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കാസർകോട് സ്വദേശി മുഹമ്മദ് കമറുദ്ദീൻ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കണ്ണൂര്‍ വിമാനത്താവളം വഴി പുത്തന്‍ വിദ്യയിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടി. ജീന്‍സില്‍ പൂശിയ നിലയില്‍ കടത്താന്‍ ശ്രമിച്ച 302 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് കസ്റ്റംസ് 302 ഗ്രാം സ്വര്‍ണം പിടികൂടിയത്. അസി. കമ്മീഷണര്‍ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് കൗതുകം നിറഞ്ഞ സ്വര്‍ണക്കടത്തിന്റെ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്

Spread the love

Leave a Reply

Your email address will not be published.

Translate »