കോട്ടയം ജില്ലയില്‍ 1007 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1007 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 999 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ പേര്‍ രോഗബാധിതരായി. പുതിയതായി 5386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.69 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 422 പുരുഷന്‍മാരും 439 സ്ത്രീകളും 146 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1601 പേര്‍ രോഗമുക്തരായി. 12109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 255276 പേര്‍ കോവിഡ് ബാധിതരായി. 241103 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46399 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.കോട്ടയം – 105കാഞ്ഞിരപ്പള്ളി – 53കുറിച്ചി – 47മണർകാട് – 38ചങ്ങനാശേരി – 34ആർപ്പൂക്കര, ഉദയനാപുരം -29പുതുപ്പള്ളി – 27തിരുവാർപ്പ്, വാഴപ്പള്ളി – 24അതിരമ്പുഴ – 23കറുകച്ചാൽ -22കാണക്കാരി – 21ഈരാറ്റുപേട്ട – 20മുളക്കുളം, മുണ്ടക്കയം, പാറത്തോട് – 19പായിപ്പാട് – 17മാടപ്പള്ളി, തൃക്കൊടിത്താനം – 16ഭരണങ്ങാനം, കൂട്ടിക്കൽ, വിജയപുരം-15അയർക്കുന്നം, കുറവിലങ്ങാട്, തലപ്പലം, വാകത്താനം -14എരുമേലി, മണിമല, മറവന്തുരുത്ത്, പാലാ-13മീനച്ചിൽ, പാമ്പാടി, പനച്ചിക്കാട്, വൈക്കം – 12ചിറക്കടവ്, കടുത്തുരുത്തി, കരൂർ, കൂരോപ്പട, വെള്ളൂർ – 11പള്ളിക്കത്തോട് – 10ഞീഴൂർ- 9കുമരകം – 8അയ്മനം, ചെമ്പ്, തലയോലപ്പറമ്പ് -7ഏറ്റുമാനൂർ, കടനാട്, പൂഞ്ഞാർ, രാമപുരം, വാഴൂർ – 6മരങ്ങാട്ടുപിള്ളി, മേലുകാവ്, മുത്തോലി, നെടുംകുന്നം – 5എലിക്കുളം, കടപ്ലാമറ്റം, കങ്ങഴ, കിടങ്ങൂർ, ടി.വി പുരം, തിടനാട് – 4കല്ലറ, മാഞ്ഞൂർ, നീണ്ടൂർ – 3കോരുത്തോട്, കൊഴുവനാൽ, മീനടം, പൂഞ്ഞാർ തെക്കേക്കര, തലയാഴം, ഉഴവൂർ, വെളിയന്നൂർ, വെള്ളാവൂർ -2അകലക്കുന്നം, മൂന്നിലവ് -1

Spread the love

Leave a Reply

Your email address will not be published.

Translate »