എരുമേലിയുടെ വികസനത്തിനായി ഭരണം തുടരും :തങ്കമ്മ ജോർജുകുട്ടി

ചിത്രം :അവിശ്വാസത്തെ അതിജീവിച്ച എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്ജുകുട്ടിക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി എസ് കൃഷ്ണ കുമാർ ലഡു നൽകുന്നു

എരുമേലി :സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനോട്   ചേർന്ന് നിന്ന് എരുമേലിയുടെ വികസനത്തിനായി പ്രയത്നിക്കുമെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്ജുകുട്ടി.പഞ്ചായത്ത് ഭരണത്തിനെതിരെ യൂ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ മറികടന്ന  ശേഷം ശബരിന്യൂസിനോട് സംസാരിക്കുകയായിരുന്നു തങ്കമ്മ ജോർജുകുട്ടി .മുഖ്യമന്ത്രി പിണറായി വിജയൻ നേത്രത്വം നൽകുന്ന മന്ത്രിസഭയിൽ നിന്ന് നിരവധി വികസന പദ്ധതികളാണ് എരുമേലിക്കുവേണ്ടി ഒരുങ്ങുന്നത് .അതിനായി തുടർന്നും പ്രവർത്തിക്കുമെന്ന് തങ്കമ്മ ജോർജുകുട്ടി പറഞ്ഞു . ഇന്ന് രാവിലെ നാടകീയ രംഗങ്ങളാണ്  എരുമേലി പഞ്ചായത്തിൽ അരങ്ങേറിയത്  . കോൺഗ്രസ്സ് നൽകിയ അവിശ്വാസ നോട്ടീസ് ചർച്ചക്കെടുക്കാനിരിക്കെ ,കോൺഗ്രസ്സ് അംഗത്തെ കാണാതാകുകയായിരുന്നു . .ഇരുമ്പൂന്നിക്കര വാർഡ് അംഗം പ്രകാശ് പള്ളിക്കൂടത്തെയാണ് ഇന്നലെ രാത്രിമുതൽ ബന്ധപ്പെടാനാകാഞ്ഞത് . .മൊബൈൽ നമ്പരിൽ വിളിച്ചിട്ട് ഇന്നലെ രാത്രിമുതൽ ലഭ്യമല്ല .മൊബൈൽ സ്വിച്ച് ഓഫാണ് .മറ്റു കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ എല്ലാം പഞ്ചായത്തിൽ എത്തിയിരുന്നു.വരണാധികാരിയും എത്തിയെങ്കിലും ,ഇടതുപക്ഷ അംഗങ്ങൾ ഹാളിൽ എത്താതെ അവിശ്വാസ യോഗം ബഹിഷ്കരിക്കുകയായിരുന്നു .തുടർന്ന് ഭൂരിപക്ഷമില്ലാത്തതിനാൽ വരണാധികാരി അവിശ്വാസ യോഗനടപടികൾ അവസാനിപ്പിക്കുകയായിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »