എരുമേലി പഞ്ചായത്ത്‌ ഭരണം :യൂ ഡി എഫിന്റെ അവിശ്വാസപ്രമേയം നാളെ

എരുമേലി :എരുമേലി പഞ്ചായത്ത് പ്രസിണ്ടന്റ് തങ്കമ്മ ജോർജ്ജുകുട്ടിക്കെതിരെ യൂ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം നാളെ അവതരിപ്പിക്കും .ഇടതുപക്ഷം ഭരണം നിലനിർത്താൻ പരമാവധി കരുനീക്കങ്ങൾ നടത്തുന്നുണ്ട് .മുൻപ് സംഭവിച്ചതുപോലെ അബദ്ധം ഉണ്ടാകാതിരിക്കാൻ കോൺഗ്രസ്സ് ജില്ലാ നേത്രത്വം തന്നെ ഇടപെട്ടിരിക്കുകയാണ് യൂ ഡി എഫിൽ.യൂ ഡി എഫ് എന്നുപറഞ്ഞാലും കോൺഗ്രസിനു മാത്രമേ എരുമേലിയിൽ പഞ്ചായത്ത് ഭരണത്തിൽ പങ്കാളിത്തമുള്ളു . നാളെ രാവിലെ 11 ന് പഞ്ചായത്ത്‌ ഹാളിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ് ഫൈസലിന്റെ സാന്നിധ്യത്തിലാണ് അവിശ്വാസ പ്രമേയ അവതരണ യോഗം നടക്കുക. അവതരണത്തിനും ചർച്ചകൾക്കും ശേഷം പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും. പ്രമേയം പാസായില്ലെങ്കിൽ പ്രസിഡന്റിന് സ്ഥാനത്ത് തുടരാം. പാസായാൽ പ്രസിഡന്റ് തൽസ്ഥാനം ഒഴിയണം. തുടർന്ന് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡനന്റിന് നൽകി ആക്റ്റിംഗ് പ്രസിഡന്റ് സ്ഥാനമേൽപ്പിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതിയും ഇതിനായി വരണാധികാരിയെ നിശ്ചയിച്ചും വിഞ്ജാപനമുണ്ടാകുക. നിലവിൽ കോൺഗ്രസ്‌ വിമതന്റെ പിന്തുണയുൾപ്പടെ കോൺഗ്രസ്‌ അംഗങ്ങൾ മാത്രമുള്ള യുഡിഎഫിന് 12 അംഗങ്ങളുടെ പിൻബലവും ഒരു സിപിഐ അംഗവും പത്ത് സിപിഎം അംഗങ്ങളും ഉൾപ്പെടെ എൽഡിഎഫിന് 11 അംഗങ്ങളുടെ പിന്തുണയുമാണ് ഉള്ളത് .23 അംഗങ്ങൾ ഉള്ള എരുമേലി പഞ്ചായത്ത്‌ ഭരണത്തിലുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായത് മൂലമാണ് പ്രസിഡന്റ് സ്ഥാനം നഷ്‌ടപ്പെട്ടത്. ഒരു വോട്ട് അസാധു ആയതോടെ ഇരു പക്ഷത്തും 11 അംഗ തുല്യ കക്ഷി നിലയാകുകയും തുടർന്ന് നറുക്കെടുപ്പിൽ ഇടതുപക്ഷത്തെ സ്ഥാനാർത്ഥിക്ക് ടോസ് ലഭിച്ച് പ്രസിഡന്റാവുകയുമായിരുന്നു. ഇതിന് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വിമതൻ ജയിച്ചിരുന്നു. എന്നാൽ വിമതനും കോൺഗ്രസ്‌ നേതൃത്വവും തമ്മിൽ ഭിന്നതയിലായി. കഴിഞ്ഞയിടെ കെപിസിസി നേതൃത്വം ഇടപെട്ടാണ് ഭിന്നതകൾ പരിഹരിച്ച് ഇപ്പോൾ അവിശ്വാസ പ്രമേയത്തിലേക്ക് എത്തിയിരിക്കുന്നത്.ഏതായാലും എരുമേലി രാഷ്ട്രീയമായതിനാൽ എന്തു മറിമായം വേണമെങ്കിലും സംഭവിക്കാൻ സാധ്യത കൂടുതലാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »