ദേശ സ്നേഹ പ്രതിജ്ഞ എടുത്തു

കോഴിക്കോട്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രോഫ ലോപ്പസ് മാത്യു കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സ്വതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷിക ആഘോഷത്തോടനുബദ്ധിച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി നടത്തിയ ദേശസ്നേഹ പ്രതിജ്ഞ എടുക്കൽ ന്റെ സംസഥാന തല ഉദ്ഘാടനം ചെയ്യ്തു പ്രസംഗിക്കുകയായി രുന്നു. ലോപ്പസ് മാത്യു. സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് (എം) ജില്ലാ അധ്യക്ഷൻ ടി. എം ജോസഫ്, കെ വൈ എഫ് (എം) ജില്ലാ അധ്യക്ഷൻ അരുൺ കഴിക്കാൻ മുറിയിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.കെ വൈ എഫ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ എടൂർ, ജില്ലാ സെക്രട്ടറി രതീഷ് വടക്കേടത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. വിജോ ജോസ്, സതീഷ് കോശി, ജോബി വാതപ്പള്ളി, ഷിബു തോമസ്, വാസിം അക്രം, ബാസിത് തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »