നീ​ലേ​ശ്വ​രം: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ന് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ് അ​നു​വ​ദി​ച്ചു. നീ​ലേ​ശ്വ​രം റെ​യി​ൽ​വേ ഡെ​വ​ല​പ്മെ​ന്റ് ക​ള​ക്റ്റീ​വ് സം​ഘ​ട​ന മു​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യും നി​ല​വി​ൽ എം.​പി​യു​മാ​യ സ​ദാ​ന​ന്ദ ഗൗ​ഡ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് എ​ൻ.​ആ​ർ.​ഡി.​സി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​മ​നോ​ജ്‌ കു​മാ​ർ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് തീ​രു​മാ​നം. ലോ​ക​മാ​ന്യ​തി​ല​ക് – തി​രു​വ​ന​ന്ത​പു​രം -ലോ​ക​മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് നി​ർ​ത്തി​തു​ട​ങ്ങു​ന്ന തീ​യ​തി​യും സ​മ​യ​വും ഉ​ട​ൻ ത​ന്നെ പ്ര​ഖ്യാ​പി​ക്കുംപാ​ല​ക്കാ​ട്‌ ഡി​വി​ഷ​ന് കീ​ഴി​ൽ മി​ക​ച്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്ന നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോം വീ​തി കൂ​ട്ടി ഉ​യ​ർ​ത്തി​യ​തും മേ​ൽ​ക്കൂ​ര നി​ർ​മി​ച്ച​തും മേ​ൽ ന​ട​പ്പാ​ല​ത്തി​ൽ ടൈ​ൽ​സ് പാ​കി​യ​തും എ​ൻ.​ആ​ർ.​ഡി.​സി​യു​ടെ ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.

ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ല​ത്തി​ന് സ​മീ​പം ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു ക​ഴി​ഞ്ഞു. സു​രേ​ഷ് ഗോ​പി എം.​പി യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ ശൗ​ചാ​ല​യം നി​ർ​മി​ച്ച​തും നീ​ലേ​ശ്വ​ര​ത്തി​ന്റെ ച​രി​ത്ര​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന ചു​വ​ർ​ചി​ത്ര​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചു​മ​രു​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തും സ​മീ​പ​കാ​ല നേ​ട്ട​ങ്ങ​ളാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​ൻ.​ആ.​ർ ഡി.സി.യു​ടെ ശ്ര​മ​ഫ​ല​മാ​യി ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ്, ബാം​ഗ്ലൂ​ർ എ​ക്സ്പ്ര​സ്, ഇ​ന്റ​ർ​സി​റ്റി എ​ക്സ്പ്ര​സ് എ​ന്നി​വ​ക്ക് സ്റ്റോ​പ് അ​നു​വ​ദി​ച്ചി​രു​ന്നു.കോ​വി​ഡ്കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ മം​ഗ​ള, വെ​സ്റ്റ് കോ​സ്റ്റ് വ​ണ്ടി​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ പു​ന​ഃസ്ഥാ​പി​ച്ചു. ഇ​വ നീ​ലേ​ശ്വ​ര​ത്തി​ന്റെ വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യി വ​ർ​ധ​നയുണ്ടാ​ക്കി. അ​മൃ​ത​ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ൽ നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here