കൊറോണക്കാലത്ത്…ആരും വിശന്നിരിക്കണ്ട, അതും നമ്മുടെ സ്വന്തം കോട്ടയം ജില്ലയിൽ… അതെ, നമ്മുടെ എരുമേലിയും…

കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സാമൂഹിക അടുക്കള തയ്യാറായിക്കഴിഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ അടുക്കള ഒരുക്കി കോട്ടയത്തെ പഞ്ചായത്തുകളും നഗരസഭകളും.
നമ്മുടെ എരുമേലിയിൽ പഞ്ചായത്തിന് സ്വന്തം അടുക്കള തുറന്നുകൊടുത്തതാകട്ടെ ദേവസ്വം ബോർഡും. പ്രശസ്തമായ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലെ ദേവസ്വം മെസ്സും പോരെങ്കിൽ വിശാലമായ സ്‌കൂൾ കെട്ടിടവും നൽകാമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഭക്ഷണം എത്രത്തോളം ഉണ്ടാക്കേണ്ടിവരുമെന്ന് അറിഞ്ഞ ശേഷം കൂടുതൽ സൗകര്യം ആവശ്യമായി വന്നാൽ ഇനിയും സൗകര്യങ്ങൾ ഒരുക്കാമെന്ന് ഒട്ടേറെ പേർ അറിയിച്ചു. ഭക്ഷണം ഉണ്ടാക്കാൻ സന്നദ്ധ പ്രവർത്തകരും തയ്യാറാണ്. പ്രതിരോധ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് ആവശ്യത്തിന് വേണ്ടവരെ മാത്രമാണ് ഇതിനെല്ലാമായി നിയോഗിച്ചിരിക്കുന്നതെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ പറഞ്ഞു. ഭക്ഷണത്തിന് നിവൃത്തിയില്ലാത്ത മുഴുവനാളുകൾക്കും ആവശ്യമായ ഭക്ഷണം സുരക്ഷാ മാർഗനിർദേശങ്ങളോടെ തയ്യാറാക്കി നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഭക്ഷണത്തിനായി വിളിക്കേണ്ട ഫോൺ നമ്പർ ചുവടെ നൽകിയിട്ടുണ്ട്. അടുക്കളയും സൗകര്യങ്ങളും നൽകി മാതൃകയായ ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും ക്ഷേത്ര പരിപാലന പ്രവർത്തകർക്കും എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമോദനവും നന്ദിയും അറിയിച്ചു. കോട്ടയം ജില്ലയിൽ പ്രവർത്തനമാരംഭിച്ച വിവിധ പഞ്ചായത്തുകളിലെ കമ്യുണിറ്റി കിച്ചണുകളുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും എരുമേലി പഞ്ചായത്ത് കമ്യുണിറ്റി കിച്ചണിന്റെ നമ്പറും ചുവടെ..

എരുമേലി ഗ്രാമപഞ്ചായത്ത്-
9496044734
9496044735
9400970502
9446123628
04828210337

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്-
8089250090
9846535772
9495213935

മുണ്ടക്കയം ഗ്രാമപഞ്ചായത്ത്-
9946771264
9447473644

ചിറക്കടവ് ഗ്രാമപഞ്ചായത്ത്-
9447870320
9744255405

വെള്ളാവൂർ ഗ്രാമപഞ്ചായത്ത്-
9496044730
9497102472
9747921850

ഈരാറ്റുപേട്ട നഗരസഭ-
9947543001
9400422070

വാകത്താനം ഗ്രാമപഞ്ചായത്ത് – 9496243132
8593030814
9744142301
04812462243

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്-
9961510474
9446388678

 

അയ്മനം ഗ്രാമപഞ്ചായത്ത്-
7902515072

Leave a Reply

Your email address will not be published. Required fields are marked *