ഇടുക്കി രൂപത ക​രു​ണ ആ​ശു​പ​ത്രി മ​ന്ദി​രം കോവിഡ് ചികിത്സയ്ക്കായി കൈ​മാ​റി


കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ടം ഇ​ടു​ക്കി രൂ​പ​ത അ​ധി​കൃ​ത​ർ സ​ർ​ക്കാ​രി​ന് താ​ത്കാ​ലി​ക​മാ​യി കൈ​മാ​റി.

സ്ഥാ​പ​ന​ത്തി​ന്‍റെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റും രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ എ​ത്തി​യാ​ണ് കെ​ട്ടി​ടം ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു പി. ​കു​ര്യ​ന് കൈ​മാ​റി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ൽ തു​ട​ങ്ങി​യ​വ​രും റ​വ​ന്യു, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കെ​ട്ടി​ട​വും ഫ​ർ​ണി​ച്ച​റും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കി​യ​ത്. ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​നൊ​പ്പം ഐ​സി​യു​ക​ളും ഇ​വി​ടെ ഒ​രു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *