പത്തനംതിട്ട :ഫെബ്രുവരി 11 മുതല്‍ 18 വരെയാണ് കണ്‍വന്‍ഷന്‍. തീര്‍ഥാടന നഗരിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. ക്രമാസമാധാനപാലനം, സുരക്ഷ, പാര്‍ക്കിംഗ്, ഗതാഗതം , മെഡിക്കല്‍ ടീമിന്റെ സേവനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ്, സ്‌കൂബാ ഡൈവിങ് ടീം, ശുചിമുറികള്‍, കുടിവെള്ളം, തെരുവുവിളക്കുകള്‍ , കെ എസ്ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. അഡിഷണല്‍ പോലീസ് സുപ്രണ്ടന്റ് പ്രദീപ്കുമാര്‍, അടൂര്‍ ആര്‍ഡിഒ ജയമോഹന്‍, ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മലബാര്‍ മാര്‍ത്തോമ്മ സിറിയന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍, ജനറല്‍ സെക്രട്ടറി എബി കെ. ജോഷ്വ, ട്രാവല്ലിംഗ് സെക്രട്ടറി റവ. ജിജി വര്‍ഗീസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here