വെളിയം സന്തോഷ് ചിരട്ടയിൽ തീർത്ത കുഞ്ഞു തൊട്ടിൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി

വെളിയം: സഹകരണ ബാങ്ക് ജീവനക്കാരനും ബാലസംഘം ജില്ലാ കൺവീനറും ശിശുക്ഷേമ സമിതി മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമായ വെളിയം സന്തോഷ് മികച്ച കലാകാരനാണ്. ശിൽപവും കരകൗശലവും വരയും എല്ലാം അദ്ദേഹത്തിന് നന്നായി വഴങ്ങും. അതീവ മനോഹരങ്ങളായ രൂപങ്ങളും ശില്പങ്ങളുമാണ് സന്തോഷ് നിർമ്മിച്ചിട്ടുള്ളത്. വെളിയം സന്തോഷ് ചിരട്ടയിൽ തീർത്ത കുഞ്ഞു തൊട്ടിൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. 35 ൽ പ്പരം ചിരട്ടകളിൽ നിന്ന് മുറിച്ചെടുത്തചെറിയ കഷണങ്ങൾ ഉപയോഗിച്ചാണ് 11 സെന്റീമീറ്റർ ഉയരവും 9 സെന്റിമീറ്റർ വീതിയുമുള്ള തൊട്ടിൽ നിർമ്മിച്ചിട്ടുള്ളത്. കൈവെള്ളയിൽ വയ്ക്കാവുന്ന ഈ കുഞ്ഞുതൊട്ടിലാണ് ഇപ്പോൾ റെക്കോർഡിന്റെ ഭാഗമായിരിക്കുന്നത്.വെളിയം സന്തോഷിന് അഭിനന്ദനങ്ങൾ.

https://fb.watch/750kApWoDF/

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »