ബസ്റ്റാൻ്റിന് സ്ഥലമേറ്റെടുക്കുന്നതുൾപ്പെടെയുള്ള ജനക്ഷേമപദ്ധതികളുമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ ജനകീയബഡ്ജറ്റ്

കാഞ്ഞിരപ്പള്ളി :ബസ്റ്റാൻ്റിന് സ്ഥലമേറ്റെടുക്കുന്നതുൾപ്പെടെയുള്ള ജനക്ഷേമപദ്ധതികളുമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ ജനകീയബഡ്ജറ്റ്. വൈസ് പ്രസിഡൻ്റ് റിജോ വാളാന്തറ അവതരിപ്പിച്ച ബഡ്ജറ്റിൽ ഇതു കൂടാതെ ഒട്ടേറെ ജനക്ഷേമപദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബഡ്ജറ്റവതരണ യോഗത്തിൽ പ്രസിഡൻ്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു.ബസ്റ്റാൻ്റിന് സ്ഥലമേറ്റെടുക്കാൻ 1കോടി 20 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വിഴിക്കത്തോട് ആയുർവേദ ആശുപത്രിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ 25 ലക്ഷം രൂപയും, കാഞ്ഞിരപ്പള്ളി ഹോമിയോ ആശുപത്രിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ 25 ലക്ഷം രൂപയും ബഡ്ജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്.അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുത്തി കരിമ്പു കയം ടൂറിസം പദ്ധതിക്ക് 10 ലക്ഷം രൂപയും, ആർദ്രം പദ്ധതിക്ക് 45 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഹൃദയ വായന ശാലയ്ക്ക് കെട്ടിടം നിർമ്മിക്കാൻ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 4 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വനിതകാൻ്റീൻ തുടങ്ങാൻ 2 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.വനിത ക്ഷേമ പദ്ധതിയുടെ ഭാഗമായി നാപ്കിൻ വെൻഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ 16 ലക്ഷം രൂപയും ലൈഫ് ഭവന നിർമ്മാണത്തിന് 90 ലക്ഷത്തി 44800 രൂപയും,പൊതു ശ്മശാനത്തിന് 50 ലക്ഷം രൂപയും, അറവുശാലയ്ക്ക് 50 ലക്ഷം രൂപയും, പ്ലേഗ്രൗണ്ട് 25 ലക്ഷം രൂപയും, പരുന്തുമല വഴിയമ്പല പുനർനിർമ്മാണത്തിന് 2 ലക്ഷത്തി 50000 രൂപയും, മാലിന്യ സംസ്ക്കരണ പ്ലാൻ്റുകൾക്ക് 20 ലക്ഷം രൂപയും, കരിമ്പുകയുപൈപ്പ് ലൈൻ ദീർഘിപ്പിക്കാൻ ഒരു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി.ഇതു കൂടാതെ റോഡ് നിർമ്മാണത്തിന് 1 കോടി 20 ലക്ഷത്തി 40000 രൂപയും, മെയിൻ്റൻസിന് 1 കോടി 52 ലക്ഷത്തി 9 1000 രൂപയും, കുടിവെള്ള പദ്ധതിക്ക് 50 ലക്ഷം രൂപയും,  പേട്ടക്കവലയിൽ ഓപ്പൺ സ്റ്റേജും, പാർക്കിംഗ് ഗ്രൗണ്ടും നിർമ്മിക്കാൻ 4 കോടി 20 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.4033 70806 രൂപ വരവും, 381926565 രൂപ ചെലവും ,214 44241 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ ബഡ്ജറ്റ്.

Leave a Reply

Your email address will not be published. Required fields are marked *