തിരുവനന്തപുരം: സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി. രാജീവ്. ഓരോ വകുപ്പുകളും വലിയ തുകയാണ് ആവശ്യപ്പെടുന്നത്. എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധമന്ത്രി ശ്രമിക്കുന്നത് എന്നും രാജീവ് പറഞ്ഞു.ബജറ്റിൽ സിപിഐ മന്ത്രിമാർ അതൃപ്തി അറിയിച്ചതായി അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാന ബജറ്റിൽ അവഗണന നേരിട്ടതായി സിപിഐ മന്ത്രിമാരായ ജി.ആർ. അനിലും ജെ. ചിഞ്ചുറാണിയും അറിയിച്ചിരുന്നു.