ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം

പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു മിനി. എതിരെ വാഹനം വന്നതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിലിരുന്ന മിനി റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ, എതിരെ വന്ന സ്കൂൾ ബസ് തലയിലൂടെ കയറുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മിനിയെ നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭർത്താവ്: ദേവദാസ് (റിട്ട. എസ്.ഐ), മക്കൾ : അശ്വിൻ ദേവ്, റിസ്വിൻ ദേവ്.

LEAVE A REPLY

Please enter your comment!
Please enter your name here