സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് ജില്ലയിൽ 628 കേസുകൾ രജിസ്റ്റർ ചെയ്തു.

 

കോട്ടയം:സംസ്ഥാനത്ത് പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി കോട്ടയം ജില്ലാ പോലീസ്.
സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് ജില്ലയിൽ 628 കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങൾ പിടിച്ചെടുക്കുക , ലൈസൻസ് റദ്ദ് ചെയ്യുക മുതലായ കർശന നടപടികൾ സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവി ജയദേവ് ജി , ഐ.പി.എസ്. പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടും ഇത് അനുസരിക്കാത്തവര്‍ക്കെതിരെ ഇന്നലെ മാത്രം 506 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ നിരീക്ഷണത്തിൽ ഇരിക്കവേ നിർദ്ദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങിയ 8 പേർക്കെതിരെയും, സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങൾ നടത്തിയ 3 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *