മിത്ര ഹെല്‍പ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പുഴയ്ക്കല്‍ “സ്ത്രീകള്‍ക്ക് ഏതുസമയത്തും സഹായത്തിനായി വിളിക്കാവുന്ന 181 എന്ന മിത്ര ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനം ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണത്തിനായി വനിതാ ശിശു വികസന വകുപ്പാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. പുഴയ്ക്കല്‍ ബ്ലോക്കില്‍ നടന്ന പോസ്റ്റര്‍ പ്രകാശനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിര്‍വഹിച്ചു. പെണ്‍ ശബ്ദങ്ങള്‍ ഉയരട്ടെ, പ്രതിഷേധ ശബ്ദങ്ങള്‍ ഉയരട്ടെ എന്നതാണ് പോസ്റ്ററിലെ മുദ്രാവാക്യം. ഓരോ ദിവസവും സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതില്‍ നിന്നൊരു സഹായമാണ് ഹെല്‍പ് ലൈന്‍ നമ്പറിലൂടെ ഉദ്ദേശിക്കുന്നത്. പുഴയ്ക്കല്‍ ബ്ലോക്കും ശിശു വികസന വകുപ്പും ചേര്‍ന്നു പുഴയ്ക്കല്‍ ബ്ലോക്ക്, ക്ഷീര വികസന ഓഫീസ്, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്, പുഴയ്ക്കല്‍ പുറന്നാട്ടുക്കര വില്ലേജ് ഓഫീസ്, പേരമംഗലം പൊലീസ് സ്റ്റേഷന്‍, അമല ആശുപത്രിയുടെ പരിസരങ്ങള്‍, ഐ സി ഡി എസ് ഓഫിസ് തുടങ്ങിയ ഇടങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് പി വി ബിജു അധ്യക്ഷത വഹിച്ചു. ബി ഡി ഒ ചന്ദ്രമോഹന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറുപ്പ് : മിത്ര ഹെല്‍പ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിര്‍വഹിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »