ഉഴവൂർ വിജയൻ്റെ ചരമദിനം കാരുണ്യദിനമായി ആചരിച്ചു

പാലാ: കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാനായിരുന്ന ഉഴവൂർ വിജയൻ്റെ ചരമവാർഷികം കാരുണ്യദിനമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ- ധാന്യക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് വിതരണോൽഘാടനം നിർവ്വഹിച്ചു. സൗമ്യനായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് അദ്ദേഹം പറഞ്ഞു. സാംജി പഴേപറമ്പിൽ, സുമിത കോര, അനൂപ് ചെറിയാൻ, ബിനു പെരുമന തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നു ഉഴവൂർ വിജയൻ അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഫോട്ടോ അടിക്കുറിപ്പ് ഉഴവൂർ വിജയൻ്റെ ചരമദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യധാന്യക്കിറ്റുകളുടെ സൗജന്യ വിതരണോൽഘാടനം കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നിർവ്വഹിക്കുന്നു. സാംജി പഴേപറമ്പിൽ സമീപം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »