ഇന്‍സ്പിരേഷന്‍ ട്രെയിനിങ് 23ന്

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെഐഇഡി)ന്റെ  അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍  സസ്റ്റെയ്നബിള്‍ എന്റര്‍പ്രണര്‍ഷപ് (ARISE) പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇന്‍സ്പിരേഷന്‍ ട്രെയിനിങ്  പത്തനംതിട്ട ജില്ലയ്ക്കായി ഈ മാസം 23 ന് രാവിലെ 10.30 മുതല്‍ 12.30 വരെ സംഘടിപ്പിക്കും. 

ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ട്രെയിനിങില്‍ കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരോ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കോ പങ്കെടുക്കാം. ഈ സൗജന്യ ട്രെയിനിങ് പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7012376994, 9656412852 എന്ന നമ്പറുകളിലോ പത്തനംതിട്ട ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!