എരുമേലി എം.ഇ.എസ് കോളേജിൽ സ്പോർട്സ് ഡേ 2020

എരുമേലി എം.ഇ.എസ് കോളേജിൽ 2019 – 2020 അദ്ധ്യയന വർഷത്തിലെ സ്പോർട്സ് & ഗെയിംസ് ഫൈനൽ മത്സരങ്ങൾ  നടന്നു. രാവിലെ വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിന് ശേഷം മത്സരങ്ങൾ കോളേജ് ഗ്രൗണ്ടിലും, ഗെയിമുകൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും നടന്നു. വിദ്യാർത്ഥികളിൽ കായിക മികവ് പുലർത്തുന്നവരെ യൂണിവേഴ്സിറ്റി മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു. എല്ലാ കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികളുടെ ടീം ഈ കോളേജിൽ പ്രവർത്തിക്കുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ. സബ്ജാൻ യൂസഫ് പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *