വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സ്റ്റാഫ് സെലക്ഷൻ പോസ്റ്റ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു… പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷകൾ സമര്‍പ്പിക്കാം

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സെലക്ഷൻ പോസ്റ്റ്സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

പ്രധാനപ്പെട്ട ചില ഒഴിവുകൾ

1. ലാബ് അസിസ്റ്റൻ്റ്
2. ടെക്നിക്കൽ ഓപ്പറേറ്റര്‍
3. സ്റ്റോര്‍ കീപ്പര്‍
4. ജൂനിയര്‍ എൻജിനീയര്‍
5. സയൻ്റിഫിക് അസിസ്റ്റൻ്റ്
6. ഫീൽഡ് അസിസ്റ്റൻ്റ്
7. ടെക്നിക്കൽ ഓഫീസര്‍
8. ഡയറ്റീഷൻ
9. ടെക്നിക്കൽ സൂപ്രണ്ട്
10. ടെക്സ്റ്റൈൽ ഡിസൈനര്‍
11. സീനിയര്‍ സയൻ്റിഫിക് അസിസ്റ്റൻ്റ്
12. ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടര്‍
13. ഫ്യുമിഗേഷൻ അസിസ്റ്റൻ്റ്
14. ലബോറട്ടറി അസിസ്റ്റൻ്റ്
15. ലൈബ്രറി ആൻഡ് ഇൻഫര്‍മേഷൻ അസിസ്റ്റൻ്റ്
16. ലൈബ്രറി ക്ലര്‍ക്ക്
17. ജൂനിയര്‍ ടെക്നിക്കൽ അസിസ്റ്റൻ്റ്
18. സീനിയര്‍ ടെക്നിക്കൽ അസിസ്റ്റൻ്റ്
19. ജൂനിയര്‍ സുവോളജിക്കൽ അസിസ്റ്റൻ്റ്
20. ടെക്നിക്കൽ ഓപ്പറേറ്റര്‍
21. ഓഫീസ് അറ്റൻഡൻ്റ്
22. ഫീൽഡ് അസിസ്റ്റൻ്റ്
23. ഇൻസ്ട്രക്ടര്‍
24. റിസര്‍ച്ച് അസോസിയേറ്റ്
25. ഫോട്ടോഗ്രാഫര്‍
26. കംപോസിറ്റര്‍
27. കാൻ്റീൻ അറ്റൻഡൻ്റ്
28. ടെക്നിക്കൽ സൂപ്രണ്ട്
29. ക്ലര്‍ക്ക്
30. സീനിയര്‍ സര്‍വേയര്‍
31. ഇൻസ്ട്രക്ടര്‍
32. അസിസ്റ്റൻ്റ് ക്യുറേറ്റര്‍
33. പ്രോഗ്രാം അസിസ്റ്റൻ്റ്
34. സീനിയര്‍ റേഡിയോ ടെക്നീഷ്യൻ
35. റിസര്‍ച്ച് അസോസിയേറ്റ്
36. കാര്‍പെൻ്റര്‍ കം ആര്‍ട്ടിസ്റ്റ്
37. റിസപ്ഷനിസ്റ്റ്
38. ഫോട്ടോ ആര്‍ട്ടിസ്റ്റ്
39. ജൂനിയര്‍ എൻജിനീയര്‍
40. സിവിൽ എൻജിനീയര്‍
41. ട്യൂട്ടര്‍
42. പെര്‍ഫ്യൂഷനിസ്റ്റ്
43. ഇൻവെസ്റ്റിഗേറ്റര്‍
44. സീനിയര്‍ ട്രാൻസലേറ്റര്‍
45. സീനിയര്‍ പ്രൊജക്ഷനിസ്റ്റ്
46. ഓഫ്സെറ്റ് മെഷീൻമാൻ
47. ഡേറ്റ പ്രൊസസിങ് അസിസ്റ്റൻ്റ്
48. അപ്പര്‍ ഡിവിഷൻ ക്ലര്‍ക്ക്
49. കെയര്‍ ടേക്കര്‍
50. ഇക്കണോമിക് ഓഫീസര്‍

പ്രായപരിധി

എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ള തസ്തികകൾക്ക് 18 മുതൽ 25 വയസ്സും ബിരുദം യോഗ്യതയുള്ള തസ്തികകൾക്ക് 18 മുതൽ 30 വയസ്സുമാണ് പ്രായപരിധി. 2020 മാര്‍ട്ട് 20 അടിസ്ഥാനമാക്കിയാണ് മാര്‍ക്ക് കണക്കാക്കുന്നത്. ഇതിൽ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. 100 രൂപയാണ് അപേക്ഷാഫീസ്. സംവരണ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അപേക്ഷാ ഫീസില്ല.

ഓൺലൈൻ എഴുത്ത് പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

ജൂൺ 10,11,12 തീയതികളിലാണ് പരീക്ഷ നടക്കുന്നത്.

ഓൺലൈൻ എഴുത്ത് പരീക്ഷയിൽ 1. ജനറൽ ഇൻ്റലിജൻസ്, 2. ജനറൽ അവയര്‍നെസ്സ്,3. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ,4. ഇംഗ്ലീഷ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുനന്ത്

തിരുവനന്തപുരം ,കൊല്ലം, കോട്ടയം , എറണാകുളം, തൃശൂര്‍ , കോഴിക്കോട് ,കണ്ണൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ

എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 20. കൂടുതൽ വിവരങ്ങൾക്ക്
ഹെൽപ്പ്ലൈൻ നമ്പര്‍ ആയ
1. 08025502520
2. 9483862020 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *