കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ട് നിന്ന ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി; പൊലീസും ഫയർഫോഴ്സും അന്വേഷണം തുടങ്ങി…ഇതുവരെ കണ്ടെത്തിയില്ല

കൊല്ലം നടുമൺകാവിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ട് നിന്ന കുട്ടിയെ ആണ് കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം … കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി…

പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്.. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
അതേസമയം, കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *