ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന്‍ ആശുപത്രിയിലെ ചക്രക്കസേരയുമായി മുങ്ങി, സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തെരച്ചിലില്‍ കസേരയ്ക്കൊപ്പം ആളെ പൊക്കിയത് ബാറില്‍ നിന്ന്

ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന്‍ ആശുപത്രിയിലെ ചക്രക്കസേരയുമായി മുങ്ങി. ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുംകൊണ്ടാണ് വയോധികന്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തെരച്ചിലില്‍ ബാറില്‍ നിന്ന് കസേരയ്ക്കൊപ്പം ആളെയും പൊക്കുകയായിരുന്നു. കൊട്ടാരക്കരയിലാണ് സംഭവം. കഴിഞ്ഞദിവസമാണ് ചികിത്സതേടി വയോധികനായ അംഗപരിമിതന്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഏറെ നേരം ചക്രക്കസേരയില്‍ ഇരുന്നു.
ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ചക്രക്കസേരയുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു. കണ്ടുനിന്നവരാണ് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്‍ നഗരം മുഴുവന്‍ കസേരയേയും ആളെയും തിരഞ്ഞു. ഒടുവില്‍ ആളിനെ ബാറില്‍ കണ്ടെത്തി. ഉടനെ കസേരയേയും ആളെയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വൈകല്യം കണക്കിലെടുത്ത് കേസെടുക്കാതെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *